Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Funeral

സംസ്കാരച്ചടങ്ങിൽ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

ക​​​യ്റോ: ഗാ​​​സ​​​യി​​​ൽ മൃ​​​ത​​​സം​​​സ്കാ​​​ര​​​ച്ച​​​ട​​​ങ്ങി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ഇ​​​സ്രേ​​​ലി വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ എ​​​ട്ട് പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 20 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

വെ​​​ള്ളി​​​യാ​​​ഴ്ച സെ​​​ൻ​​​ട്ര​​​ൽ ഗാ​​​സ​​​യി​​​ലെ നു​​​സെ​​​യ്റ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. നേ​​​ര​​​ത്തേ​​​യു​​​ണ്ടാ​​​യ ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​യാ​​​ളു​​​ടെ സം​​​സ്കാ​​​ച്ച​​​ട​​​ങ്ങ് ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വീ​​​ണ്ടും ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​സ്‌​​​ലാ​​​മി​​​ക് ജി​​​ഹാ​​​ദ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ അ​​​റി​​​യി​​​ച്ചു.

Kerala

റി​ട്ട. ജ​സ്റ്റീ​സ് എ​സ്. സി​രി​ജ​ഗ​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട്

കൊ​ച്ചി: അ​ന്ത​രി​ച്ച ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് എ​സ്. സി​രി​ജ​ഗ​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ക​ട​വ​ന്ത്ര​യി​ലെ ഫ്ലാ​റ്റി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​യ്ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ര​വി​പു​രം ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും.

കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. കൊ​ല്ലം സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം 2005 മു​ത​ൽ 2014വ​രെ കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്നു.

വി​ര​മി​ച്ച​ശേ​ഷം സു​പ്രീം​കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം രൂ​പീ​ക​രി​ച്ച തെ​രു​വു​നാ​യ ആ​ക്ര​മ​ണ ഇ​ര​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​യി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു. 2016 രൂ​പീ​ക​രി​ച്ച ജ​സ്റ്റീ​സ് സി​രി​ജ​ഗ​ൻ ക​മ്മി​റ്റി വ​ഴി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് ഇ​ര​ക​ൾ​ക്കാ​യി ശി​പാ​ർ​ശ ചെ​യ്ത​ത്.

Kerala

ഭാ​ര്യ​യെ കൊ​ന്നു, മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മെ​ന്ന് പ്രചരിപ്പിച്ചു, യു​വാ​വ് അ​റ​സ്റ്റി​ൽ

ബം​ഗ​ളു​രു: ഭാ​ര്യ​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഹൃ​ദ​യാ​ഘാ​ത​മെ​ന്ന് വ​രു​ത്തി തീ​ർ​ത്ത യു​വാ​വ് പി​ടി​യി​ൽ. ക​ർ​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി ജി​ല്ല​യി​ലെ നെ​ഗി​ന​ഹ​ൽ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

രാ​ജേ​ശ്വ​രി ഫ​ക്കീ​ര​പ്പ ഗി​ല​ക്ക​ന​വ​ർ (21) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഫ​ക്കീ​ര​പ്പ ഗി​ല​ക്ക​ന​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ​വ​സം​സ്കാ​ര ച​ട​ങ്ങി​നെ​ത്തി​യ രാ​ജേ​ശ്വ​രി​യു​ടെ ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ പാ​ട് ക​ണ്ട​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി. ഇ​വ​ർ ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

രാ​ജേ​ശ്വ​രി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റുമോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ക്കു​ക​യും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ രാ​ജേ​ശ്വ​രി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഫ​ക്കീ​ര​പ്പ കു​റ്റം സ​മ്മ​തി​ച്ചു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ജ​യി​ലി​ലേ​ക്ക​യ​ച്ചു.

വി​വാ​ഹി​ത​രാ​യി​ട്ട് മൂ​ന്ന് വ​ർ​ഷ​മാ​യി​ട്ടും മ​ക്ക​ളി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഫ​ക്കി​ര​പ്പ രാ​ജേ​ശ്വ​രി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

രാ​ജേ​ശ്വ​രി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തു

Kerala

വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച

കൊ​ച്ചി: അ​ന്ത​രി​ച്ച മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ആ​ല​ങ്ങാ​ട് ജു​മാ​മ​സ്ജി​ദി​ൽ ന​ട​ത്തും. ഇന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മൃ​ത​ദേ​ഹം പാ​ല​ക്ക​മു​ക​ൾ ജു​മാ​മ​സ്ജി​ദി​ൽ കൊ​ണ്ടു​വ​രും.

തു​ട​ർ​ന്ന് ക​ള​മ​ശേ​രി ഞാ​ല​കം ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. രാ​ത്രി പ​ത്തു വ​രെ പൊ​തു​ദ​ർ​ശ​നം തു​ട​രും. പി​ന്നീ​ട് മൃ​ത​ദേ​ഹം ആ​ലു​വ​യി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

എം​എ​സ്എ​ഫി​ലൂ​ടെ​യും മു​സ്‌​ലിം യൂ​ത്ത് ലീ​ഗി​ലൂ​ടെ​യു​മാ​യി​രു​ന്നു രാ​ഷ്ട്രീ​യ​പ്ര​വേ​ശം. 2001ൽ ​മ​ട്ടാ​ഞ്ചേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. 2006ൽ ​വീ​ണ്ടും മ​ട്ടാ​ഞ്ചേ​രി​യി​ൽ ​നി​ന്ന് എം​എ​ൽ​എ​യാ​യി. 2011 ലും 2016​ലും ക​ള​മ​ശേ​രി​യി​ൽ​ നി​ന്നും നി​യ​മ​സ​ഭ​യി​ലെ​ത്തി.

 

NRI

എ​ബ്ര​ഹാം ചെ​റി​യാ​ന്‍ ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു

ന്യൂ​യോ​ര്‍​ക്ക്: ചെ​ങ്ങ​ന്നൂ​ര്‍ പ​ള്ളി​വീ​ട്ടി​ല്‍ പി.​എം. ചെ​റി​യാ​ന്‍ - ക​രി​ങ്ങാ​ട്ടി​ല്‍ കു​ഞ്ഞ​മ്മ ചെ​റി​യാ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എ​ബ്ര​ഹാം ചെ​റി​യാ​ന്‍ (രാ​ജ​ന്‍-71) ന്യൂ​സി​റ്റി ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു. 36 വ​ര്‍​ഷം മു​മ്പാ​ണ് എ​ബ്ര​ഹാം ചെ​റി​യാ​ന്‍ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.

എ​താ​നും നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ര്‍ പേ​രി​ശേ​രി മു​ത​യി​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​വേ​ലി​ക്ക​ര ത​ട്ടാ​ര​മ്പ​ലം കൊ​ച്ചു തെ​ക്കേ​ട​ത്ത് പു​ത്ത​ന്‍ വീ​ട്ടി​ല്‍ അ​ച്ചാ​മ്മ​യാ​ണ് ഭാ​ര്യ. മ​ക​ള്‍: ടാ​നി​യ.

സ​ഹോ​ദ​ര​ങ്ങ​ൾ: റോ​ക്ക്‌​ലാ​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (റോ​മാ) പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചെ​റി​യാ​ന്‍ (സാം), ​ഫോ​മാ നേ​താ​വ് റോ​യ് ചെ​ങ്ങ​ന്നൂ​ര്‍, ശാ​ന്ത​മ്മ, കു​ഞ്ഞൂ​ഞ്ഞ​മ്മ, ബെ​ക്കി, ലൈ​സ.

പ​രേ​ത​നാ​യ കെ.​എം. സാ​മു​വ​ല്‍, കു​ര്യ​ന്‍ കോ​ശി, ജോ​ര്‍​ജ് താ​മ​ര​വേ​ലി​ല്‍, റെ​ജി മാ​ത്യു എ​ന്നി​വ​ര്‍ സ​ഹോ​ദ​രീ ഭ​ര്‍​ത്താ​ക്ക​ന്മാ​രും സ​ജു ഫി​ലി​പ്പ് സ​ഹോ​ദ​ര ഭാ​ര്യ​യു​മാ​ണ്.

സം​സ്‌​കാ​രം പി​ന്നീ​ട് സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് ച​ര്‍​ച്ച് സ​ഫേ​ണ്‍ വി​കാ​രി ഡോ. ​രാ​ജു വ​ര്‍​ഗീ​സി​ന്‍റെ മു​ഖ്യ ക​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ക്കും.

വി​വ​ര​ങ്ങ​ള്‍​ക്ക്: ഫി​ലി​പ്പ് ചെ​റി​യാ​ന്‍ 845 659 3724, റോ​യ് ചെ​ങ്ങ​ന്നൂ​ര്‍ 845 521 2874.

National

ഖാ​ലി​ദ​യു​ടെ സം​സ്‌​കാ​രം; ജ​യ്​ശ​ങ്ക​ർ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബീ​ഗം ഖാ​ലി​ദ സി​യ​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്​ശ​ങ്ക​ർ പ​ങ്കെ​ടു​ക്കും. ബു​ധ​നാ​ഴ്ച​യാ​ണ് സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ.

ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി (ബി​എ​ൻ​പി) അ​ധ്യ​ക്ഷ​കൂ​ടി​യാ​യി​രു​ന്ന ഖാ​ലി​ദ സി​യ ബം​ഗ്ലാ​ദേ​ശി​ന്‍റെ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു. ചൊ​വ്വാ​ഴ്‌ പു​ല​ർ​ച്ചെ ധാ​ക്ക​യി​ലെ എ​വ​ർ​കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

ഇ​വ​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ മൂ​ന്ന് ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Kerala

ശാ​ന്ത​കു​മാ​രി​യ​മ്മ​യു​ടെ സം​സ്കാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത്

കൊ​ച്ചി: മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യ​മ്മ​യു​ടെ സം​സ്കാ​രം ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത്. മൃ​ത​ദേ​ഹം വൈ​കി​ട്ട് വ​രെ കൊ​ച്ചി​യി​ലെ വീ​ട്ടി​ൽ വ​യ്ക്കും. രാ​ത്രി​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ക്ക് കൊ​ണ്ടു​പോ​കും. ബു​ധ​നാ​ഴ്ച രാ​വി​ലെ സം​സ്കാ​ര ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും.

പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി കി​ട​പ്പി​ലാ​യി​രു​ന്ന ശാ​ന്ത​കു​മാ​രി​യ​മ്മ ചൊ​വ്വാ​ഴ്ച​യാ​ണ് അ​ന്ത​രി​ച്ച​ത്. എ​ള​മ​ക്ക​ര​യി​ലെ രാ​ജീ​വ് ന​ഗ​റി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. വി​യോ​ഗ​സ​മ​യ​ത്ത് മോ​ഹ​ൻ​ലാ​ലും ഭാ​ര്യ സു​ചി​ത്ര​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി, ജ​യ​സൂ​ര്യ, ര​മേ​ശ് പി​ഷാ​ര​ടി, ആ​ന്‍റോ ജോ​സ​ഫ്, ഹൈ​ബി ഈ​ഡ​ൻ എം​പി തു​ട​ങ്ങി​യ​വ​ർ എ​ള​മ​ക്ക​ര​യി​ലെ വ​സ​തി​യി​ലെ​ത്തി മോ​ഹ​ൻ​ലാ​ലി​ന് അ​നു​ശോ​ച​നം നേ​ർ​ന്നി​രു​ന്നു.

NRI

സൗ​ദി​യി​ൽ മ​രി​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ന്‍റെ സം​സ്കാ​രം ഇ​ന്ന്

കോഴിക്കോട്:​ സൗ​ദി അ​റേ​ബ്യ​യി​ൽ മ​രി​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ കൊ​ട്ടി​യം ക​ണ്ണ​ന​ല്ലൂ​ർ ചെ​റു​കു​ള​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ഇ​ബ്രാ​ഹിം കു​ട്ടി​യു​ടെ മ​ക​ൻ സി​ദ്ദീ​ഖ് ചെ​റു​കു​ളത്തിന്‍റെ (48) മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കും.

മൂ​ന്നു വ​ർ​ഷ​മാ​യി ദ​മാ​മി​ൽ എ​ൽ ആ​ൻ​ഡ് ടി ​ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.

ന​ന്മ ച​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ, ന​ന്മ സൗ​ദി ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച വീ​ട്ടി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ഉ​ച്ച​യ്ക്ക് ഒ​ന്നിന് ക​ണ്ണ​ന​ല്ലൂ​ർ മു​സ്ലിം ജ​മാ​അ​ത്ത് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കും.

ഭാ​ര്യ: സ​ഫ​രി​യ്യ. മ​ക്ക​ൾ: ഹ​ലാ സി​ദ്ദീ​ഖ്, ത​മ​ന്ന സി​ദ്ദീ​ഖ്, അ​ല​ൻ മു​ഹ​മ്മ​ദ്. മാ​താ​വ്: ആ​രി​ഫാ ബീ​വി.

Kerala

ശ്രീ​നി​വാ​സ​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് സി​നി​മാ ലോ​കം; മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു

കൊ​ച്ചി: മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ മൃ​ത​ദേ​ഹം ടൗ​ൺ​ഹാ​ളി​ലെ പൊ​തു​ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ക​ണ്ട​നാ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് വീ​ട്ടി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം ന​ട​ത്തും.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​വ് ദീ​പ്തി മേ​രി വ​ർ​ഗീ​സ്, ഹൈ​ബി ഈ​ഡ​ൻ എം​പി തു​ട​ങ്ങി രാ​ഷ്ട്രീ​യ പ്ര​മു​ഖ​ർ ടൗ​ൺ​ഹാ​ളി​ലെ​ത്തി താ​ര​ത്തി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. മ​ല​യാ​ള സി​നി​മ​യ്ക്ക് വീ​ണ്ടെ​ടു​ക്കാ​നാ​വാ​ത്ത ന​ഷ്ട​മാ​ണ് ശ്രീ​നി​വാ​സ​ന്‍റെ വേ​ർ​പാ​ടി​ലൂ​ടെ സം​ഭ​വി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര​ത്തി​ന്‍റെ സ​മ​സ്‌​ത രം​ഗ​ങ്ങ​ളി​ലും നാ​യ​ക സ്ഥാ​ന​ത്ത് എ​ത്തി​യ പ്ര​തി​ഭ​യാ​ണ് മ​റ​യു​ന്ന​ത്. പ​ച്ച മ​നു​ഷ്യ​ന്‍റെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​ക്കു​ന്ന​തി​ലും ചി​രി​യി​ലൂ​ടെ​യും ചി​ന്ത​യി​ലൂ​ടെ​യും പ്രേ​ക്ഷ​ക​നെ താ​ൻ ഇ​ച്ഛി​ക്കു​ന്ന ത​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ലും ഇ​തു​പോ​ലെ വി​ജ​യി​ച്ച ച​ല​ച്ചി​ത്ര​കാ​ര​ന്മാ​ർ വേ​റെ അ​ധി​ക​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

 

 

 

Kerala

കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ സം​സ്കാ​രം ചൊ​വ്വാ​ഴ്ച; ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലും കൊ​യി​ലാ​ണ്ടി​യി​ലും പൊ​തു​ദ​ർ​ശ​നം

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി എം​എ​ൽ​എ കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ സം​സ്കാ​രം ചൊ​വ്വാ​ഴ്ച അ​ത്തോ​ളി കു​നി​യി​ൽ ക​ട​വ് ജു​മാ മ​സ്ജി​ദി​ൽ ന​ട​ത്തും. വി​ദേ​ശ​ത്തു​ള്ള മ​ക​ൻ എ​ത്തി​യ​ശേ​ഷ​മാ​കും സം​സ്കാ​ര​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

മൃ​ത​ദേ​ഹം സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലും കൊ​യി​ലാ​ണ്ടി​യി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും. അ​ർ​ബു​ദ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച രാ​ത്രി 8.40 ഓ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ പാ​ർ​ട്ടി​യു​ടെ ശ​ക്ത​യാ​യ വ​നി​താ നേ​താ​വാ​ണ് കാ​ന​ത്തി​ൽ ജ​മീ​ല. ര​ണ്ട് ത​വ​ണ കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​വ​ർ മ​ല​ബാ​റി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ മു​സ്‌​ലീം വ​നി​താ എം​എ​ൽ​എ​യാ​ണ്.

Latest News

Corehub Up